ഹെഡ് പോസ്റ്റ് ഓഫീസുകളിൽ തപാൽ ബുക്കിംഗ് സമയം ദീർഘിപ്പിച്ചു
1592650
Thursday, September 18, 2025 6:30 AM IST
കൊല്ലം: കൊല്ലം പോസ്റ്റൽ ഡിവിഷന് കീഴിലുള്ള കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നീ ഹെഡ് പോസ്റ്റ് ഓഫീസുകളുടെ തപാൽ ബുക്കിംഗ് സമയം ജനങ്ങളുടെ സൗകര്യാർഥം ദീർഘിപ്പിച്ചതായി കൊല്ലം പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു.
കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ 8.30 മുതൽ രാത്രി 9.30 വരെയും ഞായർ രാവിലെ 10.00 മുതൽ വൈകുന്നേരം നാലുവരെയും ആണ് പുതുക്കിയ തപാൽ ബുക്കിംഗ് സമയം.
കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസിൽ തിങ്കൾ മുതൽ ശനിവരെ രാവിലെ ഒന്പതുമുതൽ മുതൽ രാത്രി ഏഴുവരെയും, കൊട്ടാരക്കര ഹെഡ് പോസ്റ്റ് ഓഫീസിൽ തിങ്കൾ മുതൽ ശനി വരെ രാവിലെഒന്പതുമുതൽ രാത്രി ഏഴുവരെയുമാണ് പുതുക്കിയ സമയം.