നടപ്പാത തകർന്നു
1592912
Friday, September 19, 2025 6:34 AM IST
കൊട്ടാരക്കര: ഇരുമ്പ് പൈപ്പ് കൊണ്ടുള്ള നടപ്പാത തകർന്നു. നെടുവത്തൂർ കശുവണ്ടി ഫാക്ടറി ജംഗ്ഷന് സമീപമാണ് നടപ്പാതയുടെ ഇരുമ്പ് പൈപ്പുകൾ പൊട്ടിയടർന്ന നിലയിൽ കാണപ്പെട്ടത്.
വില്ലേജ് ഓഫീസ്, സ്കൂൾ, ആരാധനാലയങ്ങൾ, ഫാക്ടറി. തുടങ്ങിയ സ്ഥലത്തേയ്ക്കുള്ള റോഡ് ആരംഭിക്കുന്ന ഭാഗത്തുള്ള ഇരുമ്പ് പൈപ്പ് കൊണ്ടുള്ള നടപ്പാത പൊതുമരാമത്ത് അധികൃതർ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചത്. വർഷത്തിൽ നാല് തവണയാണ് ഇരുമ്പ് ഗ്രിൽ അറ്റകുറ്റപണി നടത്തി പുനസ്ഥാപിച്ചത്.
പൊട്ടിയ ഭാഗം അടർത്തി മാറ്റിയതിന് ശേഷം വീണ്ടും ഇതേ പൈപ്പ് തന്നെയാണ് വീണ്ടും കാൽ നടയാത്രയ്ക്കായി നടപ്പാതയിൽ സ്ഥാപിക്കുന്നത്. ഇതിന് രണ്ട് മാസത്തിൽ കൂടുതൽ ആയുസ് ഉണ്ടാവാറില്ല. ഇരുമ്പ് നടപ്പാതയുടെ മധ്യത്തിൽ ഉള്ള കമ്പി ദ്രവിച്ച് കാൽനട യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവാണ് മരാമത്ത് അധികാരികളെയും, താലൂക്ക് വികസന സമിതിയിലും നിരവധി തവണ പരാതികൾ നൽകിയെങ്കിലും നടപ്പാതയ്ക്കായി പുതിയ ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കാൻ അധികൃതർ തയാറാകുന്നില്ല.