പുനലൂർ ടൗൺ ജിഎൽപിഎസിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി
1592908
Friday, September 19, 2025 6:34 AM IST
പുനലൂർ: അറിവിന്റെ വഴികളിലൂടെ ജീവിത വിജയം നേടാൻ പത്രവായനയിലൂടെ സാധ്യമാവുമെന്നു കവിയും മാധ്യമ പ്രവർത്തകനുമായ അനിൽ പന്തപ്ലാവ്. പുനലൂർ ടൗൺ ജിഎൽപിഎസിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ലോകത്ത് സംഭവിക്കുന്ന ഓരോ കാര്യങ്ങളും വാർത്തകളായി പത്രങ്ങളിലൂടെ കൃത്യമായി നമ്മളിലെത്തുന്നു. പത്രവായനയിലൂടെയും പുസ്തക വായനയിലൂടെയും ശരിയായ അറിവുകൾ നമ്മളിലേയ്ക്ക് എത്തുകയാണ്.
സ്കൂൾ ഹെഡ്മിസ്ട്രസ് എം.കെ. ബിന്ദു , ദീപിക ഏരിയ മാനേജർ വർഗീസ് ജോസഫ്, അധ്യാപകരായ പ്രിയ, ആരതി, ആമിന, സുജാത, സുധീന, നന്ദു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.