‘ധ്വനി 25’ കലോത്സവത്തിന് തുടക്കം
1592913
Friday, September 19, 2025 6:34 AM IST
കുളത്തൂപ്പുഴ : ബിഎംജി എച്ച് എസ് സ്കൂൾ ധ്വനി 25 എന്ന പേരിൽ നാമകരണം എന്ന പേരിൽ കലോത്സവത്തിന് തുടക്കമായി. കുളത്തുപ്പുഴപഞ്ചായത്ത് അംഗം പി.ആർ. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ കെ. ഷാജുമോൻ അധ്യക്ഷത വഹിച്ചു. ലോക്കൽ മാനേജർ ഫാ. മാത്യു ചരിവുകാലായിൽ മുഖ്യസന്ദേശം നൽകി. പിടിഎ വൈസ് പ്രസിഡന്റ് സാനു ജോർജ്, രാധാകൃഷ്ണൻ, ഫാ വിൽസൺ ചരുവിള, എം.സീനത്ത്, ടി. എസ്. അപർണ,
ജി. ലീനാമോൾ, സ്റ്റാഫ് സെക്രട്ടറി ജെ.ജോസ്മോൻ, സ്കൂൾ ചെയർപേഴ്സൺ അലീഷ മേരി സാബു, വൈസ് ചെയർമാൻ എസ്. അർജുൻഎന്നിവർ പ്രസംഗിച്ചു.