കൊ​ട്ടി​യം : കൊ​ട്ടി​യം നി​ത്യ​സ​ഹാ​യ​മാ​താ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന വേ​ളാ​ങ്ക​ണ്ണി മാ​താ​വി െ ന്‍റ തി​രു​നാ​ൾ സ​മാ​പ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ചേ​ർ​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ലി​ന് അ​ർ​ഹ​നാ​യ വൈ.​സാ​ബു​വി​നെ ഇ​ട​വ​ക ആ​ദ​രി​ച്ചു.

കൊ​ല്ലം സി​റ്റി ഹെ​ഡ് ക്വാ​ർ​ട്ട​റി​ലെ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും കൊ​ട്ടി​യം എ​ൻ എ​സ് എം ​ജി എ​ച്ച് എ​സി ലെ ​എ​സ് പി ​സി ഡ്രി​ൽ ഇ​ൻ​സ്‌​ട്ര​ക്ട​റു​മാ​ണ് ഇ​ട​വ​ക അം​ഗ​മാ​യ വൈ.​സാ​ബു. ഇ​ട​വ​ക വി​കാ​രി ടോ​മി ക​മ​ൻ​സി െ ന്‍റ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക ജ​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​ര​വ് അ​ർ​പ്പി​ച്ചു.

സ​ഹ​വി​കാ​രി റോ​ബി​ൻ ടൈ​റ്റ​സ്, ഫാ. ​ആ​ഷ്ലി​ൻ ആ​ൻ​ധ്രു, ഫാ.​ജി​ൻ​സ​ൺ ഗ്രി​ഗ​റി, ക​ൺ​വീ​ന​ർ ഷാ​ജി ബാ​ബു, ടെ​സി അ​ജി​ത്ത് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഇ​ട​വ​ക അം​ഗ​ത്തിന്‍റെ ഈ ​നേ​ട്ടം എ​ല്ലാ​വ​ർ​ക്കും അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് ഫാ. ​ടോ​മി​ൻ ക​മ​ൻ​സ് പ​റ​ഞ്ഞു.