പ്ലസ് വൺ വിദ്യാർഥി കിണറ്റിൽ മരിച്ചനിലയിൽ
1592728
Thursday, September 18, 2025 10:23 PM IST
കുണ്ടറ: പ്ലസ് വൺ വിദ്യാർഥിയെ കിണറ്റിൽ വീണു മരിച്ചനിലയിൽ കണ്ടെത്തി. പെരുമ്പുഴ പനവിള കിഴക്കതിൽ അനിൽകുമാർ- ദീപാ ദമ്പതികളുടെ മകൻ അഖിലാണ് (16) മരിച്ചത്. ഇളമ്പള്ളൂർ എസ്എൻ എസ് എം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു.
സ്കൂളിലെ സഹപാഠിയുമായുള്ള ബന്ധത്തിനെ ചൊല്ലി ബുധനാഴ്ച രാത്രി മൂന്നുപേർ അഖിലിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. മരണകാരണം വീട്ടിലെത്തിയ സംഘത്തിന്റെ ഭീഷണിയാണെന്നു കാട്ടി അഖിലിന്റെ പിതാവ് കുണ്ടറ പോലീസിൽ പരാതി നൽകി.