എംഡിഎംഎയുമായി യുവാവ് പിടിയിൽ
1592645
Thursday, September 18, 2025 6:30 AM IST
നീണ്ടകര : നീലേശ്വരം തോപ്പ് ഭാഗത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 6.408 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. സ്കൂൾ -കോളജ് വിദ്യാർഥികൾക്ക് രാസലഹരി വിൽപ്പന നടത്തിവന്ന നീണ്ടകര നീലേശ്വരം തോപ്പ് കുരിശടി പുതുവൽവീട്ടിൽ അപ്പു എന്ന് വിളിക്കുന്ന റോഷനെ (24) ആണ് അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്ന് ഒമ്പത് ഗ്രാം കഞ്ചാവും കണ്ടെടുത്തു. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ. അജിത് കുമാർ, പ്രിവന്റീവ് ഓഫീസർ ആർ.മനു , സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.അൻഷാദ്, എസ്. സഫേഴ്സൻ, എസ്. ശ്രീവാസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വി. മോളി, ഡ്രൈവർ പി.എം. മൻസൂർ എന്നിവർ പങ്കെടുത്തു.