ഫാത്തിമ മാതാ കോളജിൽ ദൈവദാസൻ ജെറോം എം. ഫെർണാണ്ടസി െ ന്റ പ്രതിമ അനാച്ഛാദനം ചെയ്തു
1592246
Wednesday, September 17, 2025 6:18 AM IST
കൊല്ലം: കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ അധ്യാപക രക്ഷാകർതൃ സമിതിയുടെ സാമ്പത്തിക സഹായത്തോടെ പുതുതായി നിർമിച്ച ഓപ്പൺ എയർ ഓഡിറ്റോറിയത്തി െ ന്റ ഉദ്ഘാടനം കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി നിർവഹിച്ചു.
ചടങ്ങിൽ കോളജ് സ്ഥാപകനായ ദൈവദാസൻ ജെറോം എം. ഫെർണാണ്ടസി െ ന്റ പ്രതിമ അനാച്ഛാദനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ കോളജ് മാനേജർ റവ.ഡോ.അഭിലാഷ് ഗ്രിഗറി, പ്രിൻസിപ്പൽ പ്രഫ. സിന്ത്യ കാതറീൻ മൈക്കിൾ, സെൽഫ് ഫിനാൻസിംഗ് വിഭാഗം അഡ്മിനിസ്ട്രേറ്റർ ഫാ. ജോൺപോൾ, പിടിഎ ഭാരവാഹികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
കോളജ് ലൈബ്രറിയിൽ മാനേജ്മെന്റിന്റെയും പിടിഎയുടെയും സഹകരണത്തോടെ ഉന്നതമത്സര പരീക്ഷകൾക്കുള്ള പഠനത്തിനും വായനയ്ക്കുമായി നവീകരിച്ച് തയാറാക്കിയ പോപ് ഫ്രാൻസിസ് സെന്റർ ഫോർ അഡ്വാൻസ്ഡ് ലേണിങ്ങിന്റെ ഉദ്ഘാടനവും ബിഷപ് നിർവഹിച്ചു.
കേരള സംസ്ഥാന ഔഷധസസ്യ ബോർഡി െന്റ സഹകരണത്തോടെ കോളജിലെ ബോട്ടണി വിഭാഗം നടപ്പിലാക്കുന്ന അശോകവനം പദ്ധതിയുടെ ഉദ്ഘാടനം അശോക വൃക്ഷത്തൈ കോളജ് അങ്കണത്തിൽ നട്ടുകൊണ്ട് നിർവഹിച്ചു. കോളജിലെ സസ്യശാസ്ത്രവിഭാഗം അശോക വൃക്ഷത്തൈകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തു.