ഇടിമിന്നലിൽ വീടുകൾക്ക് നാശം
1592254
Wednesday, September 17, 2025 6:29 AM IST
കൊട്ടാരക്കര: വെട്ടിക്കവല ഉളിയനാട് കിഴക്ക് ഇടിമിന്നലിൽ വീടുകൾക്കു നാശമുണ്ടായി. അലൻവില്ലയിൽ ബിജു യോഹന്നാന്റെ വീടിന്റെ ഭിത്തിയുടെ ഒരുഭാഗം തകർന്നു. ഹാളിലുണ്ടായിരുന്ന വൈദ്യുതോപകരണങ്ങൾ പൊട്ടിത്തെറിച്ചു. ബിജുവിന്റെ ഭാര്യ ഷീജ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പിൻഭാഗത്തുള്ള തെങ്ങിലും ഇടിയേറ്റു. സമീപവാസികളായ കുഞ്ഞേലി, ഉമ്മൻ ഇടിക്കുള എന്നിവരുടെ വീടുകളിലെ വൈദ്യുതോപകരണങ്ങളും നശിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. അലൻവില്ലയിൽ ഹാളിന്റെ ഭിത്തിതകർന്ന് കോൺക്രീറ്റ്ഭാഗങ്ങൾ ചിതറിത്തെറിച്ചു. ടിവിയുടെ സ്റ്റെബിലൈസർ പൊട്ടിത്തെറിച്ചു. മറ്റുമുറികളുടെ ഭിത്തികളും ഷെയ്ഡും വിണ്ടുകീറി. ഹാളിലുണ്ടായിരുന്ന ഷീജ അപകടത്തിനു തൊട്ടു മുമ്പ് അടുത്ത മുറിയിലേക്കു പോയതിനാൽ ആളപായമുണ്ടായില്ല.