കൊല്ലം :മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ ഹരിതസഭ സംഘടിപ്പിച്ചു.
ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ അവലോകനവും അനുബന്ധമായി നടന്നു.
പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിഅമ്മ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി ജി ജയ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജീജാ സന്തോഷ്, ലൈലാ ജോയി, ഡി സുരേഷ് കുമാര്‍, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം സദാനന്ദന് പിള്ള, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര് രാജേഷ് കുമാര്‍, ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം പ്രസിഡന്റ് സുരിജ, അസിസ്റ്റന്റ് സെക്രട്ടറി വി ജോയ് മാത്യു, ജനപ്രതിനിധികള്‍, ആസൂത്രണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹരിതകര്‍മ സേന അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.