മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം
1301394
Friday, June 9, 2023 11:05 PM IST
കൊല്ലം :ന്യൂനപക്ഷ വിഭാഗങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് കൊല്ലം രൂപത അധ്യക്ഷൻ റൈറ്റ് റവ.ഡോക്ടർ പോൾ ആൻറണി മുല്ലശേരി പറഞ്ഞു. മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ എൽ സി എ കൊല്ലം രൂപത കമ്മിറ്റി നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നുബിഷപ്.
മണിപ്പൂർ കലാപത്തിൽ 172 ദേവാലയങ്ങളും, നിരവധി കത്തോലിക്കാ സ്ഥാപനങ്ങളും ആക്രമണത്തിൽ തകർക്കപ്പെട്ടു. ഒരു മതേതര രാജ്യത്ത് ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്.
യോഗത്തിന് രൂപത ജനറൽ സെക്രട്ടറി ജാക്സൺ നീണ്ടകര അധ്യക്ഷത വഹിച്ചു. കെ ൽ സി എ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരിമഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ധർണയിൽ ജോസഫ് കുട്ടി കടവിൽ, വിൻസി ബൈജു, ഫാ. ജോർജ് സെബാസ്റ്റ്യൻ, ഫാ.അമൽരാജ്, മാനുവൽ ആൻറണി, ലക്റ്റീഷ്യ, ആൻഡ്രൂ സിൽവ, എഡിസൺ അലക്സ്, അജിത, ഡൽസി, സോളമൻ റൊസാരിയോ, റോണ റിബൈറോ, വർഗീസ് കടവൂർ, ബേസിൽ ലൂയിസ് എന്നിവർ പ്രസംഗിച്ചു.