മാതൃവേദി-പിതൃവേദി, സൺഡേ സ്കൂൾ ഫൊറോനാതല സെമിനാർ നാളെ അഞ്ചൽ മേരി മാതാ പള്ളിയിൽ
1301142
Thursday, June 8, 2023 11:21 PM IST
അഞ്ചൽ: കൊല്ലം-ആയൂർ ഫൊറോനാ മാതൃവേദി -പിതൃവേദി, സൺഡേ സ്കൂൾ ഫൊറോനാതല സെമിനാർ ലഹയർ 2കെ23 നാളെ രാവിലെ 9.30 ന് അഞ്ചൽ മേരി മാതാ പള്ളിയിൽ നടക്കും. ജീവിതപാതയിൽ പതിയിരിക്കുന്ന അപകട കെണികൾ തിരിച്ചറിഞ്ഞ് തിരുത്തി വിജയകരമായി മുന്നേറുവാൻ സഹായിക്കുന്ന സെമിനാർ സൺഡേ സ്കൂൾ ഫൊറോനാ ഡയറക്ടർ ഫാ. മാത്യു നടയ്ക്കൽ ഉദ്ഘാടനം ചെയ്യും.
അതിരൂപതാ ചരിത്ര കമ്മീഷൻ സെക്രട്ടറിയും കൈതവന സൺഡേസ്കൂൾ ഹെഡ്മാസ്റ്ററുമായ കെ. വി. സെബാസ്റ്റ്യൻ ക്ലാസ് നയിക്കും.
അഞ്ച് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളും അവരുടെ മാതാപിതാക്കളും ഉൾപ്പെടെ ഏകദേശം 450 പേർ സെമിനാറിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.