പോലീസ് സ്റ്റേഷൻ പരിസരം ശുചീകരിച്ചു
1300892
Wednesday, June 7, 2023 11:18 PM IST
ചാത്തന്നൂർ : ചാത്തന്നൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി എച്ച്എ എസ് എസ് വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചാത്തന്നൂർ പോലീസ് സ്റ്റേഷൻ പരിസരം ശുചീകരിച്ചു. ബ്യൂട്ടി സ്വീപ് എന്ന പ്രോജക്ടിന്റെ ഭാഗമായിട്ടായിരുന്നു ശുചീകരണം.
സ്റ്റേഷൻ ഹൗസ് ഓഫീസർ വി. ശിവകുമാർ ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ ആശ. വി. രേഖ മുഖ്യ പ്രഭാഷണം നടത്തി. വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എസ്. രാഖി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലിൻസി, സിവിൽ പോലീസ് ഓഫീസർ പ്രവീൺ കുമാർ, അധ്യാപകരായ കവിത, വിദ്യ, ശ്രീലേഖ, പോലീസ് ഉദ്യോഗസ്ഥർ, എൻ എസ് എസ് വോളന്റിയെഴ്സ് എന്നിവർ പങ്കെടുത്തു.