ചക്കുവരക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് നാടിനു സമർപ്പിച്ചു
1300887
Wednesday, June 7, 2023 11:18 PM IST
കൊട്ടാരക്കര: ചക്കുവരയ്ക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു. കെ ബി ഗണേഷ് കുമാർ എം എൽ എ അധ്യക്ഷനായിരുന്നു.
ചടങ്ങിൽ എഡിഎം ബീനാ റാണി, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹർഷകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ്, വാർഡ് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പുനലൂർ ആർ ഡി ഒ ബി ശശികുമാർ, കൊട്ടാരക്കര തഹസീൽദാർ പി ശുഭൻ എന്നിവർ പ്രസംഗിച്ചു.
സെന്റ്് വിൻസെന്റ്സ് സ്കൂളിൽ കെജി പ്രവേശനോത്സവം
കൊല്ലം: കേരളപുരം സെന്റ് വിൻസെന്റ്സ് സ്കൂളിലെ കെജി ക്ലാസുകളിലേക്കുള്ള പ്രവേശനോത്സവം വർണാഭമായ പരിപാടികളോടെ നടത്തി. പ്രിൻസിപ്പൽ ഫാ.ജോണി കോയിക്കരയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുഖ്യാതിഥി മജീഷ്യനും സാമൂഹ്യ പ്രവർത്തകനുമായ അശ്വിൻ പരവൂർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രിൻസിപ്പൽ ഫാ.ഡേവിസ് കാച്ചപ്പള്ളി, ഇടവക വികാരി ഫാ. തങ്കച്ചൻ ചിറയത്ത് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് അശ്വിൻ പരവൂർ പഠനത്തിന്റെ മഹത്വം ജാലവിദ്യയിലൂടെ പകർന്നു നൽകി. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.