‘വിഴിഞ്ഞത്തെ ബാർജുകളും ടഗുകളും കൊല്ലത്ത് നങ്കൂരമിടുന്നത് അനുവദിക്കരുത്’
1299868
Sunday, June 4, 2023 6:47 AM IST
കൊല്ലം: മത്സ്യബന്ധനത്തിനു മാത്രമായി നിർമിച്ച കൊല്ലം തുറമുഖം കാല വർഷത്തിൽ മത്സ്യബന്ധന യാനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന ഇവിടം അദാനിയുടെ ടഗുകളും ബാർജുകളും കൊണ്ട് നിറച്ചാൽ മത്സ്യ ബന്ധനയാനങ്ങൾക്ക് സുഗമമായി കരയ്ക്കടുക്കാൻ ബുദ്ധിമുട്ടാകുമെന്നതിനാൽ ഇവ കൊല്ലത്ത് നങ്കൂരമിടാൻ സർക്കാർ അനുവാദം നൽകരുതെന്ന് വോയിസ് സംസ്ഥാന പ്രസിഡന്റും കെഎൽസിഎ സംസ്ഥാന മാനേജിംഗ് കമ്മിറ്റി അംഗവുമായ ഫ്രാൻസിസ് ജെ. നെറ്റോ ആവശ്യപ്പെട്ടു .
കൊല്ലം തീരത്ത് സംഘടിപ്പിച്ച മത്സ്യതൊഴിലാളി കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. മത്സ്യമേഖ ലയിൽ അസ്വസ്ഥതയുണ്ടാക്കാൻ ചില ഉദ്യോഗസ്ഥർ ബോധപൂർവം നടത്തുന്ന ശ്രമങ്ങളെ യോഗം അപലപിച്ചു. വോയിസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സാംസൺ ജോണി, ആലീസ് ജോൺസൺ, സ്കാർ ബിറ്റ്, സാജൻ, റീന ഇരവിപുരം, സോണി ആഞ്ചിലിയോസ് എന്നിവർ പ്രസംഗിച്ചു.