കോട്ടവാസലില് വിശ്വാസികള് ഏറ്റുമുട്ടി; പത്തു പേർക്ക് പരിക്ക്
1299531
Friday, June 2, 2023 11:27 PM IST
ആര്യങ്കാവ് : ആര്യങ്കാവ് കോട്ടവാസലില് ക്ഷേത്ര പൂജയെ ചൊല്ലി ഇരു വിഭാഗങ്ങള് തമ്മില് ഏറ്റുമുട്ടി.
കോട്ടവാസല് കറുപ്പുസ്വാമി ക്ഷേത്രത്തിലെ പൂജക്കിടെയാണ് തമിഴ്നാട്ടില് നിന്നും എത്തിയ സ്ത്രീകള് അടക്കം വിശ്വസികള് ഇരു വിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘര്ഷത്തില് പത്തുപേര്ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങളും തകര്ത്തിട്ടുണ്ട്. സംഭവം അറിഞ്ഞു തെന്മല പോലീസും പുളിയറ പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. നിലവില് സ്ഥിതിഗതികള് ശാന്തമാണ്. എങ്കിലും വലിയ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
നേത്രപരിശോധനാ ക്യാമ്പും
തിമിര ശസ്ത്രക്രിയ നിർണയവും നാളെ
പട്ടാഴി: ചെളിക്കുഴി മണയറ ഗാന്ധി മെമോറിയൽ ഗ്രന്ഥശാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നാളെ മീനം ഗവ.എൽപി സ്കൂളിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയ നിർണയവും നടക്കും.
രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പുനലൂർ ശങ്കേഴ്സ് കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ ഒന്പതിന് ഗ്രന്ഥശാലാ പ്രസിഡന്റ് രതീഷിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പട്ടാഴി വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് വി.പി.രമാദേവി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അരവിന്ദാക്ഷൻ ഉണ്ണിത്താൻ, സജിത, ശിവൻകുട്ടി, വിഷ്ണു .ആർ, കവിയും മാധ്യമ പ്രവർത്തകനുമായ അനിൽ പന്തപ്ലാവ്, ഗ്രന്ഥശാലാ സെക്രട്ടറി മനോജ്.യു എന്നിവർ പ്രസംഗിക്കും. ശരത് കുമാർ, രേഖ സ്നേഹപ്പച്ച എന്നിവർ മുഖ്യാതിഥികളായിരിക്കും.