26 വർഷം പൂർത്തീകരിച്ച് ഫയർ സ്റ്റേഷൻ ഓഫീസർമാർ വിരമിച്ചു
1299523
Friday, June 2, 2023 11:23 PM IST
ചവറ : ചവറ അഗ്നി രക്ഷാ നിലയത്തിലെ രണ്ട് ഓഫീസർമാർ 26 വർഷം പൂർത്തീകരിച്ച് കഴിഞ്ഞദിവസം വിരമിച്ചു.
സ്റ്റേഷൻ ഓഫീസർ എം. ഷാജിമോനും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി.ജയകുമാറുമാണ് വിരമിച്ചത്. വിവിധ സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ച സ്റ്റേഷൻ ഓഫീസർ എം ഷാജിമോൻ ഒരു വർഷം മുമ്പാണ് ഇവിടെ ചാർജ് എടുത്തത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി.ജയകുമാർ രണ്ടുവർഷം മുമ്പാണ് ചവറ അഗ്നിരക്ഷാ നിലയത്തിൽ എത്തിയത്.
ഇരുവരുടെയും യാത്രയയപ്പ് ചവറ അഗ്നി രക്ഷാ നിലയത്തിലെ സ്റ്റാഫ് റിക്രിയേഷൻ ക്ലബിന്റെ നേതൃത്വത്തിൽ നടന്നു. കൊല്ലം എഴുകോൺ ചീരങ്കാവ് സ്വദേശിയാണ് എം ഷാജിമോൻ. ഭാര്യ ആശാറാണി ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥയാണ്. മക്കളായ മാർഫിയ എംബിബിഎസ് വിദ്യാർഥിനിയും ഹനാൻ എൻട്രൻസ് വിദ്യാർഥിയുമാണ്.
കൊല്ലം പെരിനാട് സ്വദേശിയാണ് ജി ജയകുമാർ. ഭാര്യ ഷീബ എം ഇ എസിലെ അധ്യാപികയാണ് . മകൾ ലക്ഷ്മി സ്റ്റാഫ് സെലക്ഷൻ കോച്ചിംഗ് വിദ്യാർഥിനിയാണ്. മകൻ ഹരികൃഷ്ണൻ രണ്ടാം വർഷ ബിഎസ്സി കെമിസ്ട്രി വിദ്യാർഥിയാണ്.