തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കണം
1299316
Thursday, June 1, 2023 11:13 PM IST
പാരിപ്പള്ളി : വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർഥികളെ സ്വയം പര്യാപ്തതയിൽ എത്തിക്കുന്നതിനായി തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണമെന്ന് മുൻ എം പി എൻ . പീതാംബരക്കുറുപ്പ് പറഞ്ഞു. പാരിപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനോത്സവം 2023 വേളമാനൂരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വേളമാനൂർ പ്രദേശത്തെ വിദ്യാർഥികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു. ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ ഡി ലാൽ അധ്യക്ഷത വഹിച്ചു.
നെടുങ്ങോലം രഘു, ബിജു പാരിപ്പള്ളി, പാരിപ്പള്ളി വിനോദ്, അനിൽ മണലുവിള, എം എ സത്താർ, എൻ ശാന്തിനി, റീന മംഗലത്ത്, ദൃശ്യ സജീവ്, വിഷ്ണു, എസ് എസ് റഹീം, നെട്ടയം ബിനു, വിജയൻ, വിമൽകുമാർ, വിജയകുമാർ, വിജയൻ വേളമാനൂർ തുടങ്ങിയവർ പ്രസംഗിച്ചു.
വികസനോത്സവം സംഘടിപ്പിച്ചു
അഞ്ചല്‍ : അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റേയും പട്ടികജാതി വികസന ഓഫീസിന്റെയും അഭിമുഖ്യത്തിൽ വികസനോത്സവം സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഞ്ചല്‍, കരവാളൂര്‍, അലയമണ്‍, ഏരൂര്‍ ഇടമുളയ്ക്കല്‍ തുടങ്ങിയ പഞ്ചായത്തുകളിലെ ഉന്നതി ട്യൂഷന് സെന്ററുകളുടെ സഹകരണത്തോടെയാണ് ആർപ്പോ 2023 എന്ന പേരില്‍ വികസനോല്സവം സംഘടിപ്പിച്ചത്.
അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലേഖ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ വികസനോല്സവം ഉദ്ഘാടനം ചെയ്തു.