എസ്ബിഐ ഹോം ലോൺ മേള ഇന്നു മുതൽ കൊല്ലത്ത്
1299044
Wednesday, May 31, 2023 11:30 PM IST
കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ ത്രിദിന ഹോം ലോൺ മേളകൾ സംഘടിപ്പിക്കുന്നു.
മൂന്നുവരെ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപമുള്ള എസ് ബി ഐ കൊല്ലം മെയിൻ ശാഖയിൽ ഹോം ലോൺ മേളയ്ക്ക് തുടക്കമാകും. 5, 6,7 തീയതികളിൽ പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, ബിഷപ് ജെറോം നഗർ, സിവിൽസ്റ്റേഷൻ, കടവൂർ, കിളികൊല്ലൂർ, ചവറ, കരുനാഗപ്പള്ളി, ഓച്ചിറ ശാഖകളിലും ഭവന വായ്പ മേളകൾ സംഘടിപ്പിക്കുന്നുണ്ട്.
മറ്റു ബാങ്കുകളിൽ നിന്ന്, ഏറ്റവും കുറഞ്ഞ നിരക്കിൽ അനായാസം ഹോം ലോൺ ഏറ്റെടുക്കുവാനും പുതിയ ലോണുകൾ ദ്രുതഗതിയിൽ അനുവദിക്കുന്നതിനും മേളയിൽ സൗകര്യം ഉണ്ട്.
മേളയിൽ പങ്കെടുത്തു പരമാവധി സൗകര്യങ്ങൾ വിനിയോഗിക്കണമെന്നു റീജണൽ മാനേജർ എം.മനോജ്കുമാറും അസിസ്റ്റന്റ് ജനറൽ മാനേജർ ഹരികുമാറും അറിയിച്ചു.