കരുനാഗപ്പള്ളിയിൽ പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി
1298405
Monday, May 29, 2023 11:30 PM IST
കരുനാഗപ്പള്ളി : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളത്ത് സംഘടിപ്പിക്കുന്ന ഫോട്ടോ ഫെസ്റ്റ് ഇന്ത്യ 2023 ന്റെ പ്രചരണാർഥം സംഘടിപ്പിച്ച ജാഥയ്ക്ക് കരുനാഗപ്പള്ളിയിൽ സ്വീകരണം നൽകി.
സ്വീകരണ സമ്മേളനത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യാതിഥിയായി. മേഖലാ പ്രസിഡന്റ് മനോജ് കുന്നത്ത് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പ്രദീപ് അപ്പാളു, ജോയ് ഉമ്മന്നൂർ, അനിൽ എ വൺ, സജുകുമാർ, സുരേഷ് ബാബു, ഗോപു നീണ്ടകര, ബാബു ജോർജ്, രാജു, ശ്രീജിത്ത്, മനു ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.
കാൽനട പ്രചരണ ജാഥ
സമാപിച്ചു
കരുനാഗപ്പള്ളി : കേന്ദ്രസർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയും ചരിത്ര വസ്തുതകളെയും ശാസ്ത്ര സത്യങ്ങളെയും പാഠഭാഗങ്ങളിൽ നിന്നും നീക്കം ചെയ്ത് ചരിത്രത്തെ വളച്ചൊടിക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയും കെ എസ് ടി എ, എസ്എഫ്ഐ, എ കെ ജി സി ടി, ബാലസംഘം കെ ആർ ടി എ എന്നീ സംഘടനകളുടെ നേതൃത്വത്തിലുള്ള കരുനാഗപ്പള്ളി ഉപജില്ല ജനകീയ വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ സമാപിച്ചു.
ക്ലാപ്പന തോട്ടത്തിമുക്കിൽ നടന്ന സമാപന സമ്മേളനം സിപിഎം ജില്ലാ കമ്മിറ്റി അംഗം പി ആർ വസന്തൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ജെ പി ജയലാൽ അധ്യക്ഷനായ യോഗത്തിൽ എ കെ ജി സി റ്റി ജില്ലാ ട്രഷറർ ഭദ്രൻപിള്ള, ബാലസംഘം ഏരിയ സെക്രട്ടറി നന്മ ജയകുമാർ, ജാഥാ ക്യാപ്റ്റൻമാരായ എംഎസ് ഷിബു, ഡോ. കെ പ്രദീപ് കുമാർ വൈസ് ക്യാപ്റ്റൻമാരായ എ എ സമദ്, പ്രഫ. ഗോപകുമാർ, ഉപജില്ലാ സെക്രട്ടറി ഒ അനീഷ് എന്നിവർ പ്രസംഗിച്ചു.