വന്യമൃഗ ആക്രമണങ്ങൾ: ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ച് യുവദീപ്തി എസ്എംവൈഎം
1298367
Monday, May 29, 2023 10:50 PM IST
അഞ്ചൽ : വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ തുടർക്കഥയാകുമ്പോൾ നോക്കുകുത്തിയാകുന്ന സർക്കാർ സംവിധാനങ്ങൾക്കെതിരെ കൊല്ലം- ആയൂർ ഫൊറോന യുവദീപ്തി എസ്എംവൈഎം ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉപരോധിച്ചു.
വന്യജീവി ആക്രമണങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കുക, മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, വനം- വന്യജീവി നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം. ഫൊറോന പ്രസിഡന്റ് ഷാരോൺ പോൾ അധ്യക്ഷത വഹിച്ചു. അതിരൂപത പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ തയ്യിൽ ഉദ്ഘാടനം ചെയ്്തു.
ഫാ. മാത്യു നടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. റീജന്റ്് ബ്ര. ഡെറിക്ക്, ജിസ്മരിയ ജെയിംസ്, ജിത്യ മേരി ഷിബു, ആൻവിൻ സജി, ബിൻസി തോമസ് എന്നിവർ പ്രസംഗിച്ചു.