വയോധികന്റെ മൃതദേഹം പാതയോരത്ത്
1298270
Monday, May 29, 2023 1:37 AM IST
അഞ്ചല്‍ : ആലഞ്ചേരിയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി. അലയമണ്‍ കരുകോണ്‍ സ്വദേശി അബദുല്‍ റഷീദ് (72) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. മലയോര ഹൈവേയില്‍ ആലഞ്ചേരി മദ്യ വില്‍പ്പന ശാലയ്ക്ക് എതിര് ഭാഗത്താണ് മൃതദേഹം രാവിലെയോടെ നാട്ടുകാര്‍ കാണുന്നത്. തുടര്‍ന്ന് ഏരൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ജി വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയുവെന്ന് എസ് എച്ച് ഒ എം.ജി വിനോദ് പറഞ്ഞു. വാര്‍ഡ് മെമ്പര്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിരുന്നു