കുടുംബശ്രീ വനിതാ മുന്നേറ്റത്തിന് ദിശാബോധം പകര്ന്ന പ്രസ്ഥാനം: മന്ത്രി
1298109
Sunday, May 28, 2023 11:45 PM IST
കൊല്ലം: സമഗ്ര മേഖലകളിലും വനിതകള്ക്ക് മുന്നേറാന് ദിശാബോധം പകര്ന്ന മഹാ പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് മന്ത്രി കെ. എന്. ബാലഗോപാല്. വെളിയം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
25 ലക്ഷത്തിലധികം സ്ത്രീകളെ ഉള്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ വനിതാ കൂട്ടായ്മകളിലൊന്നായി കുടുംബശ്രീ വളര്ന്നു. സര്ക്കാര് ആസൂത്രണം ചെയ്യുന്ന പല വികസന പദ്ധതികളും കൃത്യമായി ചലിപ്പിക്കുന്നത് കുടുംബശ്രീയുടെ സഹായത്തോടെയാണ്. കാലാനുസൃതമായ മാറ്റം വനിതാ സംരംഭങ്ങളില് എത്തിക്കുന്നതിനും കുടുംബശ്രീ സഹായിക്കാറുടെണ്ടെന്നും മന്ത്രി കൂട്ടിച്ചേര്ത്തു. ചടങ്ങില് വിവിധ മേഖലയില് കഴിവ് തെളിയിച്ചവരെ ഉപഹാരം നല്കി ആദരിച്ചു.
വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. പ്രശാന്ത് അധ്യക്ഷനായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സജിനി ഭദ്രന്, വെളിയം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന് സോമശേഖരന്, വെളിയം സിഡിഎസ് ചെയര്പേഴ്സണ് ശൈലജ അനില്, ജനപ്രതിനിധികള്, കുടുംബശ്രീ പ്രവര്ത്തകര് തുടങ്ങിയവര് പങ്കെടുത്തു.