അപേക്ഷ ക്ഷണിച്ചു
1298107
Sunday, May 28, 2023 11:45 PM IST
കൊല്ലം: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കുമായി ജൂണ്‍ 20 ന് ആരംഭിക്കുന്ന പത്ത് മാസത്തെ സിവില്‍ സര്‍വീസ് പരിശീലനകോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത ബിരുദം. തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ kile.kerala.gov.in വെബ്സൈറ്റില്‍ അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 30. വിവരങ്ങള്‍ക്ക് ഫോണ്‍ 7907099629, 0471 2309012, 0471 2307742
കൊല്ലം: പതിനൊന്നാമത് കാര്‍ഷിക സെന്‍സസില്‍ ഒന്നാംഘട്ട ഫീല്‍ഡ്തല വിവരശേഖരണത്തിന് താത്കാലിക എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു. കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂര്‍, കൊട്ടാരക്കര പത്തനാപുരം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളിലേക്കാണ് നിയമനം. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ യോഗ്യതയുള്ള ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കാനറിയാവുന്ന യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. ഒരു വാര്‍ഡിന് 3600 രൂപ നിരക്കിലാണ് ഓണറേറിയം. ഫോണ്‍: കൊല്ലം : 9446257220, കരുനാഗപ്പള്ളി : 8547063970, കുന്നത്തൂര്‍ : 9495884445, കൊട്ടാരക്കര : 9446854628, പത്തനാപുരം : 8281561075.
കൊല്ലം: കൊട്ടിയത്തെ കാനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനം സ്ഥാപനത്തില്‍ ആരംഭിക്കുന്ന വിവിധ കേഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേപ്പര്‍ ബാഗ് നിര്‍മാണം, ഫാസ്റ്റ് ഫുഡ് നിര്‍മാണം, തയ്യല്‍, സിസിടിവി ക്യാമറ, സുരക്ഷാ അലാറം, സ്മോക്ക് ഡിറ്റക്ടര്‍ എന്നിവയുടെ ഇന്‍സ്റ്റാളേഷനും സര്‍വീസ് എന്നീ പരിശീലനത്തിന് 18നും 45 മധ്യേ പ്രായമുള്ള എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം.
വിവരങ്ങള്‍ക്ക് ഡയറക്ടര്‍, കനറ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് (ആര്‍എസ്ഇറ്റിഐ), കെഐപി കാമ്പസ്, കൊട്ടിയം പി ഒ, കൊല്ലം, പിന്-691571 ഫോണ്‍ :0474 2537141.