എസ്പിസി പാസിംഗ് ഔട്ട് പരേഡ് നടത്തി
1298104
Sunday, May 28, 2023 11:45 PM IST
അഞ്ചല്‍ : അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. പരിശീലനം പൂര്‍ത്തിയാക്കിയ നാല്‍പ്പത് കുട്ടികളാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. ജില്ലാ പഞ്ചായത്ത് അംഗം സി അംബികകുമാരി സല്യൂട്ട് സ്വീകരിച്ചു. വിദ്യാര്‍ഥി സമൂഹത്തില്‍ സാമൂഹിക ബോധവും അച്ചടക്കവും വളര്‍ത്തി എടുക്കുന്നതില്‍ എസ്പിസി വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് അംബിക കുമാരി പറഞ്ഞു. അഞ്ചല്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി. ഗോപകുമാര്‍ മുഖ്യാതിഥിയായി.
സ്കൂള്‍ പിടിഎ പ്രസിഡന്റ് എല്‍. സോജു, വാര്‍ഡ് അംഗം ജാസ്മിന് മഞ്ചൂര്‍, പ്രിന്‍സിപ്പല്‍ അനസ് ബാബു, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ പി. മിനി, പ്രഥമാധ്യാപിക കെ.ജി ആശലത തുടങ്ങിയവര്‍ പ്രസംഗിച്ചു
അരങ്ങ് കുടുംബശ്രീ ജില്ലാ
കലോത്സവം ഇന്ന് കൊല്ലത്ത്
കൊല്ലം: ഒരുമയുടെ പലമ "അരങ്ങ് 2023' കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ താലൂക്ക്തല കലോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള ജില്ലാതല കലാമേള ഇന്ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ജയന് സ്മാരക ഹാളില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അധ്യക്ഷയാകും. വൈകുന്നേരം ആറിന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന് ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്ക് സമ്മാനദാനം നടത്തും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷന്‍ അനില്‍ എസ് കല്ലേലിഭാഗം അധ്യക്ഷനാകും.