ചവറ : ദേശീയപാത നിർമാണ പ്രവർത്തനത്തിൽ ചെമ്മണ്ണിനു പകരം ഖനനത്തിനുശേഷം ലഭിച്ച വേസ്റ്റ് മണ്ണ് ഇടാൻ നീക്കം എന്ന് ആക്ഷേപം.
ചവറ, നീണ്ടകര പ്രദേശങ്ങളിലാണ് ഇത്തരം മണ്ണുകൾ ദേശീയപാതയോരത്ത് കാണപ്പെട്ടു തുടങ്ങിയത്. വളരെ പെട്ടെന്ന് ഒലിച്ചു പോകുന്ന മണ്ണാണ് ഇതെന്ന് ജനങ്ങൾ പറയുന്നു. ചെമ്മണ്ണിൽ പകരം ഇത് യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടില്ല എന്നാണ് ഇവരുടെ വാദവും. ഇത്തരത്തിൽ മണ്ണിട്ട് നികത്താനുള്ള ശ്രമം ആരുടെ ഗൂഢ നീക്കം ആണെന്ന് വ്യക്തമല്ല. നൂറുകണക്കിന് ലോഡ് വേസ്റ്റ് മണ്ണാണ് ദേശീയപാതയോരത്തെ വിവിധ പ്രദേശങ്ങളിൽ ഇറക്കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതായിട്ടാണ് അറിയാൻ സാധിക്കുന്നത്. ഇത് നീക്കം ചെയ്യാനുള്ള നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.