കൊല്ലം: പോർട്ട് കൊല്ലം ശുദ്ധീകരണമാതാ ദൈവാലയത്തിന്റെയും കെഎൽസിഎയുടെയും സംയുക്താഭിമുഖ്യത്തിൽ തീരദേശ കരട് മാപ്പിലെ ആക്ഷേപങ്ങൾ പരിഹരിക്കുന്നതിന്
പോർട്ട് കൊല്ലം പള്ളിഹാളിൽ ജന ജാഗ്രത സദസ് സംഘടിപ്പിച്ചു. തീരദേശത്തിന്റെ പ്രശ്നങ്ങൾ എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. പോർട്ട് കൊല്ലം, തോപ്പ്,മുതാക്കര ഭാഗത്തുനിന്ന് നൂറുകണക്കിന് തീരദേശവാസികൾ പങ്കെടുത്തു. ജന ജാഗ്രത സദസിന്റെ ഭാഗമായി കളക്ടറേറ്റിൽ നടക്കുന്ന ഹിയറിംഗിന് വ്യക്തിപരമായും,പോർട്ട് കൊല്ലം ഇടവക കെഎൽസിഎ യുടെ നേതൃത്വത്തിലും,രൂപത കെഎൽസിഎ നേതൃത്വത്തിലും പരാതികൾ സമർപ്പിക്കാൻ തീരുമാനമായി. കൊല്ലം വെസ്റ്റ് വില്ലേജിന്റെ തീരദേശം സിആർ ഇസഡ് മാപ്പുകളിൽ ഒന്നിലും ഉൾപ്പെട്ടിട്ടില്ല എന്നതിൽ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. തീരദേശ വാസികൾ സ്വന്തം ഭൂമിയിൽ ഭവനം നിർമിക്കുമ്പോഴും അവർക്കു അനധികൃത നിർമാണം എന്ന നിലയിലാണ് വീട്ടു നമ്പർ നൽകുന്നതെന്ന സങ്കടങ്ങൾ യോഗത്തിൽ നിരവധിപേർ ഉയർത്തി. പോർട്ട് കൊല്ലം യൂണിറ്റ് പ്രസിഡന്റ് പങ്ക്രാസ് വർഗീസിന്റെ അധ്യക്ഷതയി ചേർന്ന യോഗം രൂപതാ പ്രസിഡന്റ് ലെസ്റ്റർ കാർഡോസ് ഉദ്ഘാടനം ചെയ്തു.,സംസ്ഥാന ഫോറം കൺവീനർ അനിൽ ജോൺ ഫ്രാൻസിസ് വിഷയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ജാക്സൺ ഫ്രാൻസിസ്, ട്രഷറർ ലറ്റീഷ്യ, മദർ സുപ്പീരിയർ സെൽബി മേരി, സംസ്ഥാന വൈസ് പ്രസിഡന്റ് വിൻസി ബൈജു. പൗളിൻ ജോയി, അജിത ജോർജ്, ജെസ്സി ജോൺ, ജയ ടെറി, ജോൺസൺ എന്നിവർ പ്രസംഗിച്ചു.