രാഹുൽ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചതിൽ പ്രതിഷേധം
1282967
Friday, March 31, 2023 11:23 PM IST
കൊല്ലം : രാഹുൽഗാന്ധിയെ സൂറത്ത് കോടതി ശിക്ഷിച്ചതോടെ എംപി സ്ഥാനത്ത് നിന്നും അദ്ദേഹം അയോഗ്യനായെന്ന് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയതിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ കെഎസ്യു യൂണിറ്റ് കമ്മിറ്റി സ്ഥാപിച്ച ബാനർ എസ്എഫ്ഐ അഴിച്ചുമാറ്റിയ് മാപ്പർഹിക്കാത്ത തെറ്റാണെന്ന് കെപിസിസി സെക്രട്ടറി പി.ജർമിയാസ് ആരോപിച്ചു.
എന്റെ പേര് സവർക്കർ എന്നല്ല, ഗാന്ധി എന്നാണ്, ഗാന്ധി ഒരിക്കലും മാപ്പ് പറയില്ല എന്ന രാഹുൽഗാന്ധിയുടെ വാക്കുകൾ ആലേഖനം ചെയ്തു ഉയർത്തിയ ബാനർ ആണ് അഴിച്ചു മാറ്റിയത്.
കോളേജ് കവാടത്തിൽ നൂറുകണക്കിന് ബാനർ ഉയർത്താൻ സ്ഥലം ഉണ്ടായിട്ടും കോളേജ് ദിനാഘോഷത്തിന്റെ ബാനർ കെട്ടാൻ എന്ന മറവിൽ എസ്എഫ്ഐ മനഃപ്പൂർവം ബാനർ അഴിച്ചു മാറ്റുകയായിരുന്നുവെന്നും രാഹുൽഗാന്ധിക്കെതിരായ നടപടിയിൽ ഒപ്പം ഉണ്ടെന്നു പറഞ്ഞിട്ട് പിന്നിൽ നിന്ന് കുത്തുന്ന പണിയാണ് എസ്എഫ്ഐ കാട്ടിയതെന്നും ജർമിയാസ് ചൂണ്ടിക്കാട്ടി.