സാറാമ്മ തട്ടാശേരി എൻഡോവ്മെന്റ് വിതരണം ചെയ്തു
1281344
Sunday, March 26, 2023 11:00 PM IST
പുനലൂർ: കൊല്ലം ആയൂർ ഫൊറോനാ പുനലൂർ ചെങ്കുളം നിത്യസഹായ മാതാ പള്ളിയിൽ ഇടവക വികാരി ഫാ ജോൺ മഠത്തിപറമ്പിൽ സാറാമ്മ തട്ടാശേരി സ്മരണയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന എൻഡോവ്മെന്റ് വിതരണം ചെയ്തു.
നെല്ലിപള്ളി മുൻവികാരി ഫാ. രാജീവ് പാലക്കാശേരി തുടങ്ങിവച്ച പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന സുനിൽ പാറപ്പുറത്തിന്റെ ഭവന നിർമാണം പൂർത്തിയാക്കുന്നതിലേക്കാണ് എൻഡോവ്മെന്റ് ആദ്യമായി റിലീസ് ചെയ്യുന്നത്. ടി. വി.ജോസഫ് തട്ടാശേരിയ്ക്ക് ചെക്ക് കൈമാറി.
മാർച്ച് സംഘടിപ്പിച്ചു
പന്മന: രാഹുൽഗാന്ധിക്കെതിരെ നരേന്ദ്രമോദി സർക്കാർ നടത്തുന്ന നടപടികൾക്കെതിരെ പ്രതിഷേധിച്ച് വടക്കുംതല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
വടക്കുംതല മണ്ഡലം പ്രസിഡന്റ് പൊന്മന നിശാന്ത്, ബഷീർ കുഞ്ഞ്, സനൽ വടക്കുംതല, അർഷാദ് പാരാമൗണ്ട്, ജോസഫ് ഫ്രാൻസിസ്, മല്ലയിൽ അബ്ദുൽ സമദ്, നിഷാ സുനീഷ്, രാജിത്ത്, മോഹനൻ, സുരേന്ദ്രൻ, മിൽമ ബഷീർ, ബിജു ഡാനിയൽ, ചാവടിയിൽ ശിഹാബ്, എന്നിവർ നേതൃത്വം നൽകി.
ടര്‍ക്കി കുഞ്ഞുങ്ങള്‍ വിൽപ്പനയ്ക്ക്
കൊല്ലം: കുരീപ്പുഴ ടര്‍ക്കി ഫാമില്‍ ഒരു ദിവസവും ഒരുമാസവും പ്രായമായ ടര്‍ക്കി കുഞ്ഞുങ്ങള്‍ ലഭ്യമാണ്. ആവശ്യക്കാര്‍ 0474 2799222 നമ്പറില്‍ ബുക്കിംഗ് നടത്താമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.