വേതനം നൽകിയില്ല; നഗരസഭ സെക്രട്ടറിയെ തൊഴിലുറപ്പ് തൊഴിലാളികൾ ഉപരോധിച്ചു
1280646
Friday, March 24, 2023 11:29 PM IST
കൊട്ടാരക്കര: തൊഴിലുറപ്പു വേതനം ഏഴുമാസമായി നൽകാത്തതിനെ തുടർന്ന് കൊട്ടാരക്കര നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാരും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് കൊട്ടാരക്കര നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.
ഒരാഴ്ചയ്ക്കകം തൊഴിലാളികൾക്ക് കുടിശിക നൽകാമെന്ന് സെക്രട്ടറി ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.
നഗരസഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് വി ഫിലിപ്പിന്റെ നേതൃത്വത്തിലാണ് സെക്രട്ടറിയെ ഉപരോധിച്ചത്.
കൗൺസിലർമാരായ കണ്ണാട്ട് രവി, ജോളി പി. വർഗീസ് , ഷൂജ ജെസീം, പവിജ പത്മൻ , ജയ്സി ജോൺ, സൂസമ്മ പി, തോമസ് മാത്യു, കോശി കെ. ജോൺ, ശോഭ പ്രശാന്ത്, ചാലുക്കോണം അനിൽകുമാർ, ജിജി ജോർജ് എന്നിവരും പങ്കെടുത്തു.