പ​ര​വൂ​ർ ഗ​ജ​മേ​ള ഇ​ന്ന്
Thursday, March 23, 2023 11:23 PM IST
പ​ര​വൂ​ർ: പു​റ്റിം​ഗ​ൽ ദേ​വീ ക്ഷേ​ത്ര​ത്തി​ലെ മീ​ന​ഭ​ര​ണി ഉ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള ഗ​ജ​മേ​ള ഇ​ന്ന് ന​ട​ക്കും. 15 ആ​ന​ക​ൾ അ​ണി​നി​ര​ക്കും. ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യാ​ണ് ഗ​ജ​മേ​ള.
തു​ട​ർ​ന്ന് അ​ശ്വ​തി വി​ള​ക്ക് ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കും. ക്ഷേ​ത്ര പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര ന​ഗ​ര പ്ര​ദ​ക്ഷി​ണം ന​ട​ത്തി രാ​ത്രി പ​ത്തി​ന് ബ​സ് സ്റ്റാ​ന്‍റ് മൈ​താ​നി​യി​ൽ എ​ത്തും.
പി​ന്നീ​ട് പ​ര​വൂ​ർ ജം​ഗ്ഷ​ൻ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ്, പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡ് വ​ഴി കി​ഴ​ക്കേ ആ​ൽ​ത്ത​റ​യി​ൽ എ​ത്തി​യ ശേ​ഷം പു​ല​ർ​ച്ചെ ര​ണ്ടി​ന് ക്ഷേ​ത്ര​ത്തി​ൽ തി​രി​കെ എ​ത്തും. നാ​ളെ രാ​വി​ലെ 4.45 ന് ​കി​ഴ​ക്കേ ആ​ൽ​ത്ത​റ​യി​ൽ നി​ന്ന് ഉ​രു​ൾ ഉ​ത്സ​വം, ഏ​ഴി​ന് ഓ​ട്ട​ൻ തു​ള്ള​ൽ, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഊ​രു​ചു​റ്റ് ഘോ​ഷ​യാ​ത്ര, 5.15 ന് ​നെ​ടും​കു​തി​ര​യെ​ടു​പ്പ്, രാ​ത്രി ഏ​ഴി​ന് ന​ഞ്ചി​യ​മ്മ​യും പ്ര​സീ​ത ചാ​ല​ക്കു​ടി​യും ന​യി​ക്കു​ന്ന നാ​ട​ൻ​പാ​ട്ടും ദൃ​ശ്യാ​വി​ഷ്കാ​ര​വും, പ​ത്തി​ന് നാ​ദി​ർ​ഷാ ഷോ, ​പു​ല​ർ​ച്ചെ ഒ​ന്നി​ന് മേ​ജ​ർ സെ​റ്റ് ക​ഥ​ക​ളി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച​തി​ൽ
പ്ര​തി​ഷേ​ധം

കൊ​ല്ലം: കൊ​ല്ല​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ സാ​മു​ഹി​ക വി​രു​ദ്ധ​ർ ആ​ക്ര​മി​ച്ച ന​ട​പ​ടി​യി​ൽ കെ​എ​ൽ​സി​എ രൂ​പ​ത സ​മി​തി പ്ര​തി​ഷേ​ധി​ച്ചു
പ്ര​സി​ഡ​ന്‍റ് ലെ​സ്റ്റ​ർ കാ​ർ​ഡോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ക്സ​ൺ ഫ്രാ​ൻ​സി​സ്, ല​ക്ടീ​ഷ്യ, വി​ൻ​സി ബൈ​ജു. ജോ​സ​ഫ്കു​ട്ടി ക​ട​വി​ൽ, അ​നി​ൽ ജോ​ൺ. എ​ഡി​സ​ൺ അ​ല​ക്സ്‌, ഡോ​മി​നി​ക് ജോ​സ​ഫ്, ജോ​യി ഫ്രാ​ൻ​സി​സ്, പൗ​ളി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.