നവീകരിച്ച ബില്ഡിംഗ് ഉദ്ഘാടനവും മെറിറ്റ് അവാര്ഡ് ദാനവും നടത്തി
1265445
Monday, February 6, 2023 11:05 PM IST
ചവറ: എന്.ശ്രീകണ്ഠന്നായര് ഷഷ്ഠ്യബ്ദി പൂര്ത്തി മെമോറിയല് ഇന്ഡസ്ട്രിയല് ട്രെയിനിംഗ് ഇന്സ്റ്റിറ്റ്യൂട്ടിന്റെ നവീകരിച്ച ബില്ഡിംഗിന്റെ ഉദ്ഘാടനം നടന്നു. മുന് കേരള ചീഫ് സെക്രട്ടറി കെ.ജയകുമാര് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
എൻ എസ് എൻ എസ് എം ഐ റ്റി ഐ ചെയർമാൻ ഷിബു ബേബിജോൺ ചടങ്ങിൽ അധ്യക്ഷനായി .ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. സി.പി.സുധീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം, ആർ എസ് പി ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ. ജസ്റ്റിൻ ജോൺ, ഡി.സുനിൽകുമാർ, കെ.ബാബു, കെ.കെ.സുകുമാരൻ, ജി.അജയകുമാർ, പത്മജൻ നായർ, എന്നിവർ പ്രസംഗിച്ചു . കഴിഞ്ഞ വര്ഷം എൻ സി വി റ്റി പരീക്ഷയില് ഉന്നത വിജയം നേടിയ വിദ്യാര്ഥികളെ കെ.ജയകുമാര് ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
കേന്ദ്രബജറ്റ്; കേരളത്തോട്
കാട്ടുന്നത് കടുത്ത അവഗണന
കുണ്ടറ: കേന്ദ്രസർക്കാർ ബജറ്റിൽ കേരളത്തോട് കാട്ടുന്നത് ക്രൂരമായ അവഗണനയാണെന്ന് കേരള ട്രേഡ് യൂണിയൻ കോൺഗ്രസ് -എം ജില്ലാ കമ്മിറ്റിആരോപിച്ചു. ദാരിദ്ര്യനിർമാർജനത്തിനായിട്ടുള്ള മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വിഹിതം 89300 കോടിയിൽ നിന്നും 66000 കോടിയായി വെട്ടി കുറച്ചു.
പരമ്പരാഗത വ്യവസായമായ കശുവണ്ടി കയർ ചെറുകിട വ്യവസായ മേഖലകളെ പൂർണമായും അവഗണിച്ച് തൊഴിലാളികൾക്കും സാധാരണക്കാർക്കും ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാക്കി. റബറിന്റെ ഇറക്കുമതി തീരുവ 25 ശതമാനം ആയി ഉയർത്തിയത് ഒഴികെ എല്ലാ മേഖലകൾക്കും അവഗണനയാണെന്ന് കെടിയുസി -എം ജില്ലാ പ്രസിഡന്റ് എസ് രവീന്ദ്രൻ പിള്ളയും സംസ്ഥാന സെക്രട്ടറി എം പി ജർമ്മനിയാസും പറഞ്ഞു.