ബിജെപി പദയാത്ര നടത്തി
1264317
Thursday, February 2, 2023 11:25 PM IST
ചവറ: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുകയും പേരുമാറ്റി പൊതുജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടികൾക്കെതിരെ ബിജെപി പദയാത്ര സംഘടിപ്പിച്ചു.
ചവറ മണ്ഡലം പ്രസിഡന്റ് അജിത് ചോഴത്തിൽ നേതൃത്വം നൽകിയ പദയാത്ര രാമൻകുളങ്ങരയിൽ നിന്നും ആരംഭിച്ച് കൊറ്റൻകുളങ്ങരയിൽ സമാപിച്ചു. ഉദ്ഘാടനം സംസ്ഥാന സമിതി അംഗം വെള്ളിമൺ ദിലീപ് പതാക കൈമാറി നിർവഹിച്ചു.
ശ്യാം കുമാർ അധ്യക്ഷനായി. കൊറ്റൻകുളങ്ങരയിൽ നടന്ന സമാപന യോഗം ബിജെപി ദക്ഷിണമേഖലാ സെക്രട്ടറി ജിദിൻദേവ് ഉദ്ഘാടനം ചെയ്തു. എം എസ്. ശ്രീകുമാർ അധ്യക്ഷനായി.
രാജുപിള്ള, ആർ. മുരളീധരൻ, സുനിൽരത്തൻ, എസ്. എൽ രവീന്ദ്രൻ, ബി. ശ്രീകുമാർ, മണികുട്ടൻ, ഷൈലേന്ദ്രബാബു, സി എസ്. മിനി, കസ്തൂരി, സുലജ, ശ്രീജ, ശരത്, അർജുൻ, ഫ്രാൻഗ്ലിൻ എന്നിവർ നേതൃത്വം നൽകി.