മു​റി​ച്ച മ​രം മാ​റ്റു​ന്ന​തി​നി​ട​യി​ൽ ക്രെ​യി​ൻ മ​റ​ിഞ്ഞു; ഓ​പ്പ​റേ​റ്റ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Tuesday, January 24, 2023 11:41 PM IST
ച​വ​റ: മ​രം മു​റി​ച്ചു മാ​റ്റു​ന്ന​തി​നി​ട​യി​ൽ ക്രെ​യി​ൻ മ​റി​ഞ്ഞു. ക്രെ​യി​ൻ ഓ​പ്പ​റേ​റ്റ​റും സ​മീ​പ​ത്ത് നി​ന്ന​വ​രും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.
ഇ​ന്ന​ലെ രാ​വി​ലെ 11ന് ​ച​വ​റ മു​ക്ക​ട മു​ക്കി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഉ​യ​ര​മു​ള്ള താ​ന്നി മ​രം മു​റി​ച്ച ശേ​ഷം തൂ​ക്കി ഇ​റ​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ക്രെ​യി​നി​ൽ കെ​ട്ടി​യ ക​യ​ര്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
മ​റ്റ് സ​പ്പോ​ര്‍​ട്ട് ക​യ​റു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​കു​തി ചാ​ഞ്ഞ​ശേ​ഷം ഭാ​രം ബാ​ല​ന്‍​സ് ചെ​യ്യാ​നാ​വാ​തെ ക്രെ​യി​ൻ വ​ല​ത് വ​ശ​ത്തേ​ക്ക് മ​റി​ഞ്ഞു. ഈ ​സ​മ​യം ക്രെ​യി​നി​ന് സ​മീ​പം നി​ന്ന​വ​രും ഓ​ടി​മാ​റി​യ​തി​നാ​ല്‍ ര​ക്ഷ​പ്പെ​ട്ടു. ക്രെ​യി​നി​ല്‍ നി​ന്ന ര​ണ്ടു​പേ​രു​ടെ അ​ടു​ത്ത് വ​ലി​യ​ലോ​ഹ​ഭാ​ഗം വീ​ണെ​ങ്കി​ലും അ​ത് ദേ​ഹ​ത്ത് പ​തി​ക്കാ​തി​രു​ന്ന​ത് ര​ക്ഷ​യാ​യി. ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​റും കാ​ബി​നി​ല്‍ സു​ര​ക്ഷി​ത​നാ​യി​രു​ന്നു.