എന്റെ അച്ഛൻ - വികാരസാന്ദ്രമായ അനുഭവം പറച്ചിലായി
1246979
Thursday, December 8, 2022 11:32 PM IST
ചാത്തന്നൂർ: അറിവ് ത്രൂ ദി സോൾ ഓഫ് ഗുരു, എന്റെ അച്ഛൻ എന്ന പേരിൽ ആരംഭിച്ച അനുഭവം പറച്ചിൽ വികാര സാന്ദ്രമായി.അറിവിന്റെ സൗജന്യ തൊഴിൽ പരിശീലന കേന്ദ്രത്തിൽ തയ്യൽ പരിശീലനം നടത്തുന്ന വനിതകളാണ് അവരവരുടെ അച്ചനെക്കുറിയ്യുള്ള ഓർമകൾ കണ്ഠമിടറി പങ്കുവച്ചത്. അതു സദസിന്റെ ആകെ വികാരമായി മാറുകയായിരുന്നു.
രക്ഷാകർത്താക്കൾ കൊണ്ട വെയിൽ ആണ് മക്കളുടെ തണൽ എന്നുൾക്കൊണ്ട അവർ അച്ഛനെക്കുറിച്ചുള്ള ഏറ്റവും കൃതജ്ഞതാ നിർഭരമായ വാക്കുകളിൽ ആറോളം പേർ അച്ഛനെ ചിത്രീകരിച്ചു. തുടർന്നുള്ള പരിപാടികളിൽ കൂടുതൽ പേർ അനുഭവം പങ്കുവയ്ക്കും.അറിവിന്റെ പ്രതിവാര പ്രഭാഷണത്തോട് അനുബന്ധിച്ചായിരുന്നു , എന്റെ അച്ഛൻ -അനുഭവം പങ്കുവയ്ക്കൽ.
എന്റെ അച്ഛൻ അനുഭവം പങ്കുവയ്ക്കൽ തുടരും. വിവിധ മേഖലകളിൽ ഉയരങ്ങളിൽ എത്തിയ പ്രമുഖർ ഉൾപ്പെടെ അനുഭവം പറയാൻ എത്തും.എന്റെ അമ്മ, എന്റെ ഗുരുനാഥൻ, എന്റെ സതീർത്ഥ്യൻ (സതീർഥ്യ) എന്നിവയും അനുഭവം പങ്ക വയ്ക്കൽ പരമ്പരയുടെ ഭാഗമായുണ്ടാകും