വി കെയർ പാലിയേറ്റീവ് കിടപ്പുരോഗിക്ക് കട്ടിലും എയർ ബെഡും നൽകി
1246965
Thursday, December 8, 2022 11:27 PM IST
കൊല്ലം: വി കെയർ പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ കരുതൽ മ്യൂസിക് അക്കാഡമി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ തളർന്നു കിടക്കുന്ന രോഗിക്ക് വേണ്ടി അഡ്ജസ്റ്റബിൾ കട്ടിലും എയർബെഡും കൈമാറി. ക്രിസ്മസുമായി ബന്ധപ്പെട്ട് വി കെയറിന്റെ ഭക്ഷ്യക്കിറ്റ് വിതരണവും ഇതിനോടൊപ്പം നടന്നു വരുന്നുണ്ട്. കിടപ്പു രോഗികളുടെ വീട്ടിലെത്തിയാണ് ഭക്ഷ്യക്കിറ്റ് നൽകുന്നത്.
ചടങ്ങിന്റെ ഉദ്ഘാടനം വി കെയർ പാലിയേറ്റീവ് ചെയർമാൻ ജോർജ് എഫ് സേവ്യർ വലിയവീട് നിർവഹിച്ചു.കിടപ്പു രോഗികൾക്ക് കൈത്താങ്ങാകുക എന്നുള്ളത് നടക്കുവാൻ കഴിയുന്ന ഓരോരുത്തരും ജീവിതവ്രതമായി സ്വീകരിക്കേണ്ട അടിസ്ഥാന സ്വഭാവമാണെന്ന് ജോർജ് എഫ് സേവ്യർ പറഞ്ഞു.
ട്രഷറർ ബെറ്റ്സി എഡിസൺ അധ്യക്ഷത വഹിച്ചു. ഇപ്ലോ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റയിൽ നിന്ന് എയർ ബെഡും ജോർജ് എഫ് സേവ്യർ വലിയ വീട്ടിൽ നിന്ന് കട്ടിലും രോഗിയുടെ സഹോദരൻ ജീവൻ എസ് രാജ് സ്വീകരിച്ചു. ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ,അനാമിക ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മാതു മങ്ങാട്, വി കെയർ പാലിയേറ്റീവ് വനിതാ വിഭാഗം കോർഡിനേറ്റർ മിനിമോൾ എന്നിവർ പ്രസംഗിച്ചു. വോളണ്ടിയർമാരായ ഫൈസൽ, സ്റ്റീഫൻ, മഞ്ജു, അജിമോൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.