കെ റെയിൽ-സമരം; കേസുകൾ സർക്കാർ പിൻവലിക്കണമെന്ന് പി.സി. വിഷ്ണുനാഥ്
1244306
Tuesday, November 29, 2022 11:03 PM IST
കുണ്ടറ: കെ റെയിൽ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറുന്ന സാഹചര്യത്തിൽ പ്രതിഷേധ സമരങ്ങൾക്ക് എതിരെ എടുത്ത പോലീസ് കേസുകൾ സർക്കാർ പിൻവലിക്കണമെന്ന് പിസി വിഷ്ണുനാഥ് എം എൽ എ ആവശ്യപ്പെട്ടു.
ജനവിരുദ്ധമായ പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ സ്വന്തം വീടും വസ്തുക്കളും സംരക്ഷിക്കാൻ വേണ്ടിയാണ് ജനങ്ങൾ സമരം ചെയ്തത്. നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ വലിച്ചിറക്കി ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് പോലീസ് നടത്തിയതെ ന്ന് വിഷ്ണുനാഥ് പറഞ്ഞു. ജനവിരുദ്ധ പദ്ധതി ആവശ്യമില്ല എന്ന് സർക്കാരിന് തന്നെ ബോധ്യമായി. പദ്ധയിൽ നിന്നുംപിന്മാറുന്ന സാഹചര്യത്തിൽ നിരപരാധികളായ ജനങ്ങൾക്ക് നേരെ കൈക്കൊണ്ട ശിക്ഷാനടപടികൾ പിൻവലിക്കണമെ ന്നും വിഷ്ണുനാഥ് എംഎൽഎ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.