ബറോഡ അച്ചീവേഴ്സ് അവാർഡ് വിതരണം ചെയ്തു
1244305
Tuesday, November 29, 2022 11:03 PM IST
കൊല്ലം: ബാങ്ക് ഓഫ് ബറോഡ തിരുവനന്തപുരം റീജിയണിന്റെ നേതൃത്വത്തിൽ ബറോഡ അച്ചീവേഴ്സ് അവാർഡ് ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ ആറ് വിദ്യാർഥികൾക്ക് വിതരണം ചെയ്തു.
യുജി തലത്തിൽ നിന്നും അനുപമ മംഗലത്ത്, നിരഞ്ജന. പി, ശ്രീലക്ഷ്മി എൻ. എസ് എന്നിവരും പി. ജി തലത്തിൽ റേച്ചൽ വർഗീസ്, അഫീഫ് കെ. പി, മെർവിൻ രാജ് എന്നിവരും അവാർഡിന് അർഹരായി.
ടികെഎം എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. ഷാഹുൽ ഹമീദ്, ബാങ്ക് ഓഫ് ബറോഡ തിരുവനന്തപുരം റീജിയണിനെ പ്രതിനിധീകരിച്ച് ചീഫ് മാനേജർ ഷജീല ബീവി, വടയാറ്റുകോട്ട ബ്രാഞ്ച് ചീഫ് മാനേജർ, വിജി വിശ്വനാഥ് എന്നിവർ അവാർഡുകൾ സമ്മാനിച്ചു.
വിദ്യാഭ്യാസ വായ്പകളെക്കുറിച്ചും യുവ സംരംഭകർക്കുള്ള സ്റ്റാർട്ടപ്പ് അക്കൗണ്ടുകളും വായ്പകളെയും കുറിച്ച് അഭിലാഷ്, നിധുലാൽ എന്നിവർ പ്രസംഗിച്ചു. ബാങ്ക് ഓഫ് ബറോഡ വടയാറ്റുകോട്ട ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.