കേന്ദ്ര ഫിഷറീസ് നയം മത്സ്യ മേഖലയെ തകർക്കുന്നത്
1244301
Tuesday, November 29, 2022 11:01 PM IST
കൊല്ലം: ആഴക്കടലിൽ മത്സ്യം പിടിക്കുവാനുള്ള അവകാശം കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്തതുൾപ്പെടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണയ്ക്കും തീ വിലയും പെട്രോളിനും ഡീസലിനും സെസ് ഏർപ്പെ ടുത്തിയ കേന്ദ്ര സർക്കാരിന്റെ നടപടികൾ മത്സ്യത്തൊഴിലാളികളെ പട്ടിണിയാലാഴ്ത്തിയെന്നും മത്സ്യത്തൊഴിലാളി കോൺഗ്രസ് (എം) ജില്ലാ കൺവൻഷൻ ആരോപിച്ചു.
കൊല്ലം വിജിപി ഹോട്ടൽ ഓഡിറ്റോറിയത്തിൽ കൂടിയ യോഗം പാർട്ടി ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഐവിൻ ഗ്യാൻഷസ് അധ്യക്ഷനായിരുന്നു.
സംസ്ഥാന ഉന്നതാധികാര സമിതി അംഗം ജെന്നിങ്സ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആദിക്കാട് മനോജ്, ഏ.ഇഖ്ബാൽ കുട്ടി, ചവറ ഷാ, ജില്ലാ സെക്രട്ടറി അബ്ദുൾ സലാം അൽഹാന, ഇ.ജോൺ, ബിജു വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഐവിൻ ഗ്യാൻഷ്യസ് (പ്രസിഡന്റ്), അരിനല്ലൂർ അലക്സാണ്ടർ, ഷാജി നടരാജൻ (വൈസ് പ്രസിഡന്റുമാർ), ജെയ്സൺ ജോസഫ്, നോയൽ അലോഷ്യസ്, പി.വൈ.ദാസ്, ആൻഡ്രൂസ് സിൽവ (ജനറൽ സെക്രട്ടറിമാർ), ഫ്രാങ്ക്ളിൻ വിൻസെന്റ് (ട്രഷറർ)