റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; കാല്‍നാട്ടുകര്‍മം നടന്നു
1242659
Wednesday, November 23, 2022 10:52 PM IST
അഞ്ചല്‍ : 61 -ാമത് കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം 28 മുതല്‍ ഡിസംബർ രണ്ടു വരെ അഞ്ചലില്‍ നടക്കും. അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാനവേദിയാകുന്ന സ്കൂള്‍ കലോത്സവത്തില്‍ ജില്ലയില്‍ നിന്നുള്ള അയ്യായിരത്തോളം മത്സരാർഥികള്‍ മാറ്റുരയക്കും.
ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സജ്ജമാക്കുന്ന പ്രധാന വേദിയുടെ കാല്‍നാട്ട് കര്‍മം പി.എസ് സുപാല്‍ എംഎല്‍എ നിര്‍വഹിച്ചു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ജില്ലാ സ്കൂള്‍ കലോത്സവം അഞ്ചലിന്റെ ഉത്സവമാക്കിമാറ്റണമെന്നു എംഎല്‍എ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ബൈജു, ജില്ലാ പഞ്ചായത്തംഗം സി അംബിക കുമാരി, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ലാൽ, ഈസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അനസ് ബാബു, ബ്ലോക്ക് പഞ്ചയാത്ത് അംഗങ്ങളായ മയാകുമാരി, സക്കീര്‍ ഹുസൈന്, കോമളകുമാര്‍, ലേഖ ഗോപാലകൃഷ്ണന്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പൊതുപ്രവര്‍ത്തകര്‍ അധ്യാപകര്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അഞ്ചൽ ഈസ്റ്റ് സ്കൂള്‍ അടക്കം പതിനൊന്നോളം വേദികളിലാണ് മത്സരങ്ങള്‍ നടക്കുക. ഒരുക്കങ്ങള്‍ അന്തിമ ഘടത്തിലാണെന്ന് സംഘാടക സമിതി അറിയിച്ചു.