പരവൂർ സീനിയർ സിറ്റിസൻസ് ലോക വയോജന ദിനം ആചരിച്ചു
1227591
Wednesday, October 5, 2022 11:18 PM IST
പരവൂർ: വയോജനങ്ങൾ വിവിധ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും അവ അപഗ്രഥിച്ച് പഠിച്ച് പ്രശ്ന പരിഹാരമുണ്ടാക്കണമെന്നു ശാസ്ത്ര സാഹിത്യ പരിഷത്ത് മു൯ സംസ്ഥാനപ്രസിഡന്റ് ആർ.രാധാകൃഷ്ണ൯ അഭിപ്രായപ്പെട്ടു.
വയോജനങ്ങളുടെ അടിയന്തിരാവശ്യങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന-ജില്ല തലങ്ങളിൽ കമ്മീഷനെ നിയമിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കിക്കൊണ്ട് വയോജനങ്ങളും മനുഷ്യാവകാശങ്ങളും എന്ന വിഷയം അവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരവൂർ സീനിയർ സിറ്റിസൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റീജിയണൽ സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ലോകവയോജന ദിനാചരണത്തിൽ എൻ.ഗുരുദാസ് അധ്യക്ഷത വഹിച്ചു. 88 വയസുള്ള എൻ. ജനാർദന൯ പിള്ളയെ ആദരിച്ചു. കെ. ജയലാൽ, കെ. സദാനന്ദൻ, കെ. ഗോപാലകൃഷ്ണനാശാ൯ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു.