ബസിൽ മാല മോഷണം: തമിഴ്നാട് സ്വദേശിനികൾ പിടിയിൽ
1225651
Wednesday, September 28, 2022 11:01 PM IST
കൊല്ലം: ബസിൽ മാല മോഷണം നടത്തിയ രണ്ട ് തമിഴ്നാട് സ്വദേശിനികളെ കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. തമിഴ്നാട് തൂത്ത്കുടി അണ്ണാ നഗർ എ-13 യിൽ മാരി (30), കാവ്യ (26) എന്നിവരാണ് പോലീസ് പിടിയിലായത്.
ഇന്നലെ ആശ്രാമം - ദളവാപുരം റൂട്ടിലുള്ള പ്രൈവറ്റ് ബസിൽ യാത്ര ചെയ്യുകയായിരുന്നു ലക്ഷമിക്കുട്ടി. ശങ്കേഴ്സ് ജംഗ്ഷനിൽ വെച്ച് പ്രതികളായ മാരിയും കാവ്യയും ലക്ഷ്മിക്കുട്ടിയുടെ കഴുത്തിൽ കിടന്ന മൂന്നര പവനോളം വരുന്ന താലിമാല പൊട്ടിച്ചെടുക്കുകയായിരുന്നു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ അരുണ്‍.ജി യുടെ നേതൃത്വത്തിൽ എസ്ഐ ജയശങ്കർ, എഎസ്ഐ ബിന്ദു, എസ് സിപിഒ സുനിൽ തോമസ്, സിപിഒ ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.