ക​ണ്ണൂ​ർ: പേ​വി​ഷ​ബാ​ധ​യ്‌​ക്കെ​തി​രേ ആ​രോ​ഗ്യ വ​കു​പ്പ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലും പ്ര​ത്യേ​ക ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. റാ​ബി​സ് സ്പെ​ഷ​ൽ സ്കൂ​ൾ അ​സം​ബ്ലി​യു​ടെ ക​ണ്ണൂ​ർ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.

കു​ട്ടി​ക​ൾ​ക്കാ​യി ആ​രോ​ഗ്യ വ​കു​പ്പ് ത​യാ​റാ​ക്കി​യ ബോ​ധ​വ​ത്ക​ര​ണ പോ​സ്റ്റ​റു​ക​ൾ മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ല​യി​ൽ പൊ​തു ഇ​ട​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ ഹോ​ർ​ഡിം​ഗ്സും മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. ക​ണ്ണൂ​ർ മു​ൻ​സി​പ്പ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മേ​യ​ർ മു​സ്ലി​ഹ് മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്‌​കൂ​ളു​ക​ളി​ൽ പേ​വി​ഷ​ബാ​ധ​യ്ക്കെ​തി​രേ അ​വ​ബോ​ധം ന​ല്കു​ന്ന​തി​നാ​ണ് അ​സം​ബ്ലി സ​മ​യ​ത്തും പ്ര​ത്യേ​ക അ​സം​ബ്ലി വി​ളി​ച്ചു​ച്ചേ​ർ​ത്തും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ൽ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

മൃ​ഗ​ങ്ങ​ളു​ടെ ക​ടി​യോ മാ​ന്ത​ലോ, പോ​റ​ലോ ഏ​റ്റാ​ല്‍ രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ല്കേ​ണ്ട പ്ര​ഥ​മ ശു​ശ്രൂ​ഷ, വാ​ക്‌​സി​നേ​ഷ​ന്‍, മൃ​ഗ​ങ്ങ​ളോ​ട് ഇ​ട​പ​ഴ​കു​മ്പോ​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ എ​ന്നി​വയെ​പ്പ​റ്റി കു​ട്ടി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും ബോ​ധ​വ​ത്കര​ണം ന​ൽ​കി. പേ​വി​ഷ ബാ​ധ പ്ര​തി​രോ​ധം സം​ബ​ന്ധി​ച്ച ക്ലാ​സി​ന് ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​കെ.​സി. സ​ച്ചി​ൻ നേ​തൃ​ത്വം ന​ല്കി. പേ ​വി​ഷ പ്ര​തി​രോ​ധ​ത്തി​നാ​യി കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ട മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്കു​ന്ന ല​ഘു​ലേ​ഖ​ക​ൾ പ​രി​പാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്തു.

ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലും പേ ​വി​ഷ പ്ര​തി​രോ​ധ ബോ​ധ വ​ത്ക​ര​ണ പോ​സ്റ്റ​റു​ക​ൾ സ്ഥാ​പി​ക്കും.

പേ ​വി​ഷ പ്ര​തി​രോ​ധ കാ​മ്പാ​യി​നി​ന്‍റെ ഭാ​ഗ​മാ​യി വീ​ഡി​യോ പു​റ​ത്തി​റ​ക്കും. ജൂ​ലൈ മാ​സ​ത്തി​ല്‍ എ​ല്ലാ അ​ധ്യാ​പ​ക​ര്‍​ക്കും ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍​ക്കും പി​ടി​എ യോ​ഗ​ങ്ങ​ളി​ലൂ​ടെ സ​മാ​ന​മാ​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ക്കും.