വായന പക്ഷാചരണവും ഉന്നത വിജയികളെ ആദരിക്കലും നടത്തി
1571479
Monday, June 30, 2025 12:54 AM IST
ചാവശേരി: ചാവശേരി പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായന പക്ഷാചരണവും ഉന്നത വിജയികളെ ആദരിക്കലും സംഘടിപ്പിച്ചു. ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇരിട്ടി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. സോയ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ആർ.ടി.വി. രവി അധ്യക്ഷത വഹിച്ചു.
ഡോ. കെ.ആർ. അപർണ പ്രഭാഷണം നടത്തി. ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുഖ്യ അധ്യാപകൻ സി.എ. അബ്ദുൾ ഗഫൂർ വിജയികളെ അനുമോദിച്ചു. നഗരസഭ കൗൺസിലർ വി. ശശി ഉപഹാര സമർപ്പണം നടത്തി. വായനശാല സെക്രട്ടറി കെ.കെ. സുരേന്ദ്രൻ, എൻ. സുജാത തുടങ്ങിയവർ പ്രസംഗിച്ചു.
എസ്എസ്എൽസി, പ്ലസ്ടു, എൽഎസ്എസ്, യുഎസ്എസ്, അബാക്കസ് തുടങ്ങിയവയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയാണ് അനുമോദിച്ചത്. വിദ്യാർഥികൾക്ക് ക്വിസ് മത്സരവും നടത്തി.