ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി
1571762
Tuesday, July 1, 2025 12:58 AM IST
പുന്നാട്: മീത്തലെ പുന്നാട് യുപി സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും പുകയില രഹിത വിദ്യാലയം പ്രഖ്യാപനവും നടന്നു. പുകയില രഹിത വിദ്യാലയ പ്രഖ്യാപനം നഗരസഭ കൗൺസിലർ എ.കെ. ഷൈജു നിർവഹിച്ചു. പിടിഎ പ്രസിഡന്റ് കെ.വി. രമേശൻ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സിവിൽ എക്സൈസ് ഓഫീസർ ജി. സന്ദീപ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു.
മുഖ്യാധ്യാപിക സി.കെ. അനിത, എസ്ആർജി കൺവീനർ പി.പി. അരുൺ, സാമൂഹ്യശാസ്ത്രം കൺവീനർ കെ.വി. ദിവ്യ എന്നിവർ പ്രസംഗിച്ചു.