ചിക്കൻ സ്റ്റാളിൽ കയറി പണം കവർന്ന മോഷ്ടാവ് അറസ്റ്റിൽ
1571757
Tuesday, July 1, 2025 12:58 AM IST
കണ്ണൂർ: ചിക്കൻ സ്റ്റാളിൽ കയറി പണം കവർന്ന കുപ്രസിദ്ധ മോഷ്ടാവിനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണ കേസുകളിൽ പ്രതിയായ മത്തായി എന്ന തൊരപ്പൻ മത്തായിയെയാണ്( 60) പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ പള്ളിക്കുന്ന് - ഇടച്ചേരി റോഡിലെ നസീറിന്റെ ഉടമസ്ഥതയിലുള്ള ചിക്കൻ സ്റ്റാളിൽ കയറിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 6500 രൂപയാണ് കവർന്നത്.
നിരീക്ഷണ കാമറ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പോലീസ് മോഷ്ടാവിനെ പിടി കൂടിയത്. സമീപത്തെ മറ്റൊരു കടയിലും കയറി സാധനങ്ങൾ വലിച്ചിട്ടെങ്കിലും യാതൊന്നും കിട്ടിയിരുന്നില്ല.ടൗൺ എസ്ഐ അനുരൂപും സംഘവുമാണ് പ്രതിയെ പിടികൂടിയത്.