എസ്എഫ്ഐ അക്രമ-മാഫിയാ സംഘം: മുഹമ്മദ് ഷമ്മാസ്
1571482
Monday, June 30, 2025 12:54 AM IST
പഴയങ്ങാടി: കാന്പസുകളിൽ നിരന്തരം അക്രമങ്ങളഅ് അഴിച്ചു വിടുകയും ലഹരി ഉൾപ്പെടെയുള്ള മാഫിയാ സംഘങ്ങളുടെ കണ്ണികളായുമാണ് എസ്എഫ്ഐ പ്രവർത്തിക്കുന്നതെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്. അക്രമ-മാഫിയാ സംഘത്തിന്റഎ വക്താക്കളായ എസ്എഫ്ഐയെ വിദ്യാർഥി സമൂഹം ഒറ്റപ്പെടുത്തുമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടിയിൽ നടന്ന കെ.പി സജിത്ത് ലാൽ രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സജിത്ത് ലാലിനെപ്പോലുള്ള രക്തസാക്ഷികളുടെ ഓർമ്മകൾ എക്കാലത്തും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെയും ഭീകര കൊലപാതകത്തെയും തുറന്നുകാട്ടുന്ന ഒന്നായി ജനമനസുകളിലും വിദ്യാർഥി സമൂഹത്തിനിടയിലും നിറഞ്ഞു നിൽക്കുകയാണെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.സി അതുൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാനജനറൽ സെക്രട്ടറിമാരായ ഫർഹാൻ മുണ്ടേരി,പ്രവാസ് ഉണ്ണിയാടൻ,റഹ്മത്തുള്ള മൂന്നാലിങ്ങൽ സംസ്ഥാന കമ്മിറ്റി അംഗം ആകാശ് ഭാസ്കരൻ, ജില്ല വൈസ് പ്രസിഡന്റുമാരായ,ആഷിത്ത് അശോകൻ, അമൽ തോമസ് ,മുഹമ്മദ് റാഹിബ് ,ഹരികൃഷ്ണൻ പാളാട്,അർജുൻ കോറോം, രാഗേഷ് ബാലൻ ,മുബാസ് സി എച്ച് ,അക്ഷയ് മാട്ടൂൽ, അഹമ്മദ് യാസീൻ എന്നിവർ പ്രസംഗിച്ചു.