മുഖ്യമന്ത്രി പൊതുജനങ്ങളിൽനിന്ന് നിവേദനങ്ങൾ സ്വീകരിച്ചു
1571484
Monday, June 30, 2025 12:55 AM IST
പിണറായി: മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി കൺവൻഷൻ സെന്ററിൽ പ്രവർത്തിക്കുന്ന ധർമടം നിയോജക മണ്ഡലം ഓഫീസിൽ വച്ച് പൊതുജനങ്ങളിൽനിന്ന് നിവേദനങ്ങൾ സ്വീകരിച്ചു. രാവിലെ പത്തുമുതൽ ഉച്ച വരെയായി അഞ്ഞൂറോളം പേർ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് നിവേദനങ്ങൾ നൽകി. മണ്ഡലത്തിന് പുറത്തുനിന്നുള്ളവരും നിവേദനങ്ങൾ നൽകാനെത്തിയിരുന്നു.