കാറിടിച്ച് ബൈക്ക് യാത്രക്കാരനും കുടുംബവും ഗുരുതരാവസ്ഥയിൽ
1571492
Monday, June 30, 2025 12:55 AM IST
നടുവിൽ: എതിർദിശയിൽ അമിത വേഗതയിൽ വന്ന കാറിടിച്ച് ബൈക്ക് യാത്രക്കാരനും കുടുംബത്തിനും പരിക്കേറ്റു. കുടുംബശ്രീ കാസർഗോഡ് ജില്ലാ പ്രോഗ്രാം ഓഫീസർ പെരുമ്പടവ് തലവിലെ പി.കെ. രത്നേഷ് (33), ഭാര്യ അശ്വതി (24), മകൾ ഇഷാനി (മൂന്ന്) എന്നിവർക്കാണു ഗുരുതരമായി പരിക്കേറ്റത്. ഇവരെ കണ്ണൂരിലുള്ള സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ മലയോര ഹൈവേയിൽ നടുവിൽ ബിടിഎം ഇംഗ്ലീഷ് മീഡിയം സ്കൂളിന് മുന്നിലായിരുന്നു അപകടം. രത്നേഷും കുടുംബവും തലവില്‍ നിന്നും ചേപ്പറമ്പിലുള്ള ഭാര്യവീട്ടിലേക്കു പോകുമ്പോൾ എതിർ ഭാഗത്തുനിന്നും രണ്ടു വാഹനങ്ങളെ മറികടന്ന് തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന കാർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നു.
പെരുമ്പടവ് സ്വദേശി പെരുവംകാവുങ്കൽ പി.എ. അനീഷ് (35) വാടകയ്ക്കെടുത്ത കാറാണ് അപകടമുണ്ടാക്കിയത്. ഇയാളായിരുന്നു കാറ് ഓടിച്ചിരുന്നത്. ഇവർ കുടുംബസമേതം കൊട്ടിയൂരിൽ പോയി പെരുമ്പടവിലേക്ക് മടങ്ങുകയായിരുന്നു.