ലയൺസ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന്
1571400
Sunday, June 29, 2025 7:37 AM IST
ആലക്കോട്: ആലക്കോട് ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഇന്ന് വൈകുന്നേരം 6.30ന് അരങ്ങം ലയൺസ് ഹാളിൽ നടക്കും. മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ഒ.വി. സനൽ സ്ഥാനാരോഹണം നടത്തും. ജിമ്മി തോമസ് അധ്യക്ഷത വഹിക്കും.
ലയൺസ് ക്ലബ് ഭാരവാഹികളായി കെ.എം.വത്സരാജ്-പ്രസിഡന്റ്, മനോജ് അള്ളുംപുറത്ത്-സെക്രട്ടറി, പി.ടി. ലൂക്കോസ്-ട്രഷറർ, ജിമ്മി നമ്പ്യാപറമ്പിൽ-ഐപിപി, വർഗീസ് ചിന്താർ മണിയിൽ, ജോൺസൺ മാട്ടേൽ, ടുട്ടു ജോസ്-വൈസ് പ്രസിഡന്റ്, ബിജോ തോമസ് കട്ടയ്ക്കൽ-ജോ. സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയാണ് ചുമതലയേൽക്കുന്നത്.